SomBeat.com
Music for Everyone

SomBeat.com

img

പുതുമഴ

Female Melodie

215
32 Views
Share whit Friends
Share Direct Link

മണ്ണിന് പുതുഗന്ധമേകും പുതുമഴയെ നിന്നെ- യെനിക്കെന്തിഷ്ട - മാണെന്നോ! മാനത്തെ തണ്ണീർകുടം തുളുമ്പുമ്പോൾ  ഭൂമിയിൽ ചാറ്റൽ മഴയായ് നീ പതിക്കുന്നതോ. വരൾച്ചയേറ്റ മണ്ണിലും പുൽനാമ്പുകളിലും കുളിർമഴയായ് നീ പുതുജീവനേകിയില്ലേ. എൻ നിശ്വാസത്തിൽ നിൻ ഗന്ധമാമുണർവ്വ്, നനുത്തമഴയായെന്നിൽ പെയ്തിറങ്ങട്ടെ... വറ്റിവരണ്ടയെൻ ഹൃത്തിലെ തളർച്ചയെ- യൊഴുക്കി, പ്രതീക്ഷതൻ വിത്ത് പാകിയില്ലേ. പുതുമഴയെ, നീ പൊഴി- യ്ക്കും വെള്ളി മുത്തുകളാ- ലെനിക്കൊന്നു നനഞ്ഞു കുളിർ കൊള്ളണം. ആ കുളിരിൽ അലിഞ്ഞു, നിൻ ഗന്ധമേറ്റു മൊഴി- യെണം, നിന്നെയെനി- ക്കിഷ്ടമാണെന്ന്.


Download Music and Video


Sign up now and you will be able to download MP3 videos and music!